main stories

ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യ; ഞെട്ടിത്തരിച്ച് ലോകം

By Test User

February 25, 2022

യുക്രൈയ്‌നിലെ റഷ്യന്‍ ആക്രമണത്തില്‍ ചെര്‍ണോബില്‍ പിടിച്ചടക്കി റഷ്യന്‍ സൈന്യം. റഷ്യ യുക്രൈന്‍ സൈനികാംഗങ്ങളെ ബന്ദിയാക്കുകയും ചെര്‍ണോബിലിലെ ആണവ അവശിഷ്ട സംഭരണ കേന്ദ്രം സൈന്യം തകര്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് 40 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 13 യുക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.  യുക്രൈനിലുള്ള 83 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി റഷ്യ പറയുന്നു. യുക്രൈനിലെ വിമാനത്താവളം റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. യുക്രൈയ്‌നിന്റെ തലസ്ഥാനം റഷ്യന്‍ സൈന്യം വളഞ്ഞിട്ടുണ്ട്. യുക്രൈയ്‌നിലെ വടക്ക് ഭാഗമായ സുമിയിലേക്കും സൈന്യം കയറിയിട്ടുണ്ട്.