Connect with us

Science

‘പൊട്ടിയാല്‍ ലോകം വിറക്കും, പിന്നെ വെറും ഒരു ചാരക്കൂന’; ‘സാര്‍ ബോംബ’ യുടെ വീഡിയോ പുറത്ത് വിട്ട് റഷ്യ

ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ ബോംബാണ് സാര്‍ ബോംബ

Published

on

മോസ്‌കോ: ലോകം ആണവായുധങ്ങളില്ലാത്ത ഒരു ഭാവിയേപ്പറ്റി സ്വപ്‌നം കണ്ടുകൊണ്ടിരിക്കെ അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ. ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്.ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് അന്ന് നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റഷ്യ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 30 മിനിറ്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം.

റഷ്യന്‍ ആണവ വ്യവസായം അതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപത്തിന്റെ തെളിവുകള്‍ റഷ്യ വീണ്ടും അനാവരണം ചെയ്യുന്നത്. ആര്‍ട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തില്‍ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടണ്‍ ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോള്‍ അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകള്‍ക്കപ്പുറത്ത് ബങ്കര്‍ ഉണ്ടാക്കി അതിനുള്ളില്‍ നിന്നായിരുന്നു. ഭൂനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തില്‍ വെച്ചാണ് സ്‌ഫോടനം നടത്തിയത്. നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്‌ഫോടനമാണ് തുടര്‍ന്ന് നടന്നത്. ഏതാണ് 50 മെഗാടണ്‍ ശേഷിയുള്ള സ്‌ഫോടനമാണ് അന്ന് നടന്നത്.

സാര്‍ ബോബ പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാര്‍ ബോംബ ഉണ്ടാക്കുക. ബോംബ് പൊട്ടി 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭീമാകാരമായ തീഗോളവും തുടര്‍ന്ന് കൂറ്റന്‍ പുകമേഘം കൂണുപോലെ മുകളിലേക്ക് ഉയരുന്നതും റഷ്യ പുറത്തുവിട്ട വീഡിയോയിലുണ്ട്. 100 മൈലുകള്‍ക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അമേരിക്ക തെര്‍മോ ന്യൂക്ലിയര്‍ ബോംബ് പരീക്ഷിച്ചതിന് ബദലായി ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ഒരു അണുബോംബ് നിര്‍മിച്ചു. ഇവാന്‍ എന്നായിരുന്നു അതിന്റെ പേര്. 1954ലാണ് അമേരിക്ക 15 മെഗാടണ്‍ ശേഷിയുള്ള കാസ്റ്റല്‍ ബ്രാവോ എന്ന ബോംബ് മാര്‍ഷല്‍ ദ്വീപുകളില്‍ പരീക്ഷിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ അണുബോംബുകളേക്കാളും ഭീകരനായിരുന്നു കാസ്റ്റല്‍ ബ്രാവോ. അമേരിക്കയ്ക്ക് മുന്നില്‍ തലഉയര്‍ത്തിപ്പിടിക്കാന്‍ ഏഴ് വര്‍ഷം നീണ്ട പരിശ്രമത്തെ തുടര്‍ന്നാണ് സാര്‍ ബോംബയെന്ന് പടിഞ്ഞാറന്‍ ലോകം വിശേഷിപ്പിച്ച ഇവാന്‍ എന്ന ബോംബ് സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചത്.

ഇതിന്റെ പരീക്ഷണത്തിന് പിന്നാലെ 1963ല്‍ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ആണവ ബോബ് പരീക്ഷണത്തിനെതിരായ കരാറില്‍ ഒപ്പുവെച്ചതോടെയാണ് ലോകം ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ത്തിയത്. ലോകം സാര്‍ ബോംബയെന്ന് വിശേഷിപ്പിക്കുമ്പോള്‍ റഷ്യ ഇതിനെ ഇവാന്‍ എന്നാണ് വിളിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും വലിയ അണുബോബ് പരീക്ഷണമായിരുന്നു സാര്‍ ബോംബയുടേത്. ഹൈഡ്രജന്‍ ഫ്യൂഷന്‍ ബോംബാണ് ഇത്.

india

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്.

Published

on

തമോഗര്‍ത്തങ്ങളെക്കുറിച്ചടക്കം പഠിക്കുന്ന എക്‌സ്‌പോസാറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ. പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണമാണിത്. കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച വിസാറ്റ്, മറ്റ് 9 ചെറു ഉപകരണങ്ങള്‍ എന്നിവയും പി.എസ്.എല്‍.വിയുടെ 60-ാം വിക്ഷേപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്. തമോഗര്‍ത്തില്‍ നിന്നടക്കമുള്ള എക്‌സ്-റേ വികീരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. 50 ഓളം പ്രപഞ്ച സ്രോതസ്സുകളില്‍ നിന്നുള്ള 0.8 മുതല്‍ 15 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള എക്‌സ്-റേ വികീരണത്തെ, ഉപഗ്രഹത്തിന്റെ ഭാഗമായ എക്‌സ്‌പെക്ട് എന്ന ഉപകരണവും, 8 മുതല്‍ 40 കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് വരെയുള്ള വികരണത്തെ പോളിക്‌സ് എന്ന ഉപകരണവും പഠിക്കും.

ഐഎസ്ആര്‍ഒയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്പന ചെയ്തത്. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 60 വിക്ഷേപണമാണ് ഇന്ന് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എക്‌സ്‌പോ സാറ്റിനെ നിക്ഷേപിച്ച ശേഷം, വീണ്ടും എന്‍ജിന്‍ ജ്വലിപ്പിച്ച് 350 കിലോമീറ്റര്‍ താഴ്ചയിലേക്ക് ഇറങ്ങി പോം എന്ന പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റ് പ്രോഗ്രാമും നടക്കും. വിവിധ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന സ്‌പേസ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് പോം.

 

Continue Reading

india

ചന്ദ്രനില്‍ പറന്നുയര്‍ന്ന് വിക്രം ലാന്‍ഡര്‍; വീണ്ടും സുരക്ഷിത ലാന്‍ഡിങ്: പരീക്ഷണം വിജയമെന്ന് ഐ.എസ.്ആര്‍.ഒ- വീഡിയോ

ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആര്‍.ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു

Published

on

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍- 3 യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തില്‍ ഉയരുകയും വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഐ.എസ്.ആര്‍.ഒ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ലാന്‍ഡര്‍ ഏകദേശം 40 സെന്റീമീറ്റര്‍ ഉയര്‍ന്നത്. 30- 40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം.

ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കിവെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.

https://twitter.com/i/status/1698570774385205621

ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാംപിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

 

Continue Reading

india

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3

Published

on

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. ചന്ദ്രോപരിതലം കുഴിച്ചു പരിശോധന നടത്തുന്ന റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററാണ് സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചത് .

ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററിലെ ഡേറ്റകള്‍ സഹായകമാവുമെന്നാണു കരുതുന്നത്. അതിനിടെ മുന്നിലെ തടസം മറികടക്കാനായി പ്രഗ്യാന്‍ റോവര്‍ തിരിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റോ പുറത്തുവിട്ടു. വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയതാണ് വിഡിയോ.

Continue Reading

Trending