സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്ക് മാരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തും. 2006 ,2011,2016 എന്നീ കാലയലളവില്‍ സിപിഎം എംഎല്‍എ ആയിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രന്‍ പ്രതികരിച്ചത്.