Health

ശബരിമല വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

By webdesk14

January 16, 2023

ശബരിമലയില്‍ മാളികപ്പുറത്തിനു സമീപമായി വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരണപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കരാര്‍ തൊഴിലാളി ചെങ്ങന്നൂര്‍ പാലക്കുന്ന് രജീഷ് (40) ആണ് മരിച്ചത്. അപകടത്തില്‍ ചെറിയനാട് സ്വദേശി ജയകുമാര്‍ നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ രണ്ടിന് വൈകീട്ട് അഞ്ചുമണിയോട് അടുത്താണ് മാളികപ്പുറത്തിനു സമീപം വെടിക്കെട്ടു പുരയില്‍ കതിനയില്‍ വെടിമരുന്നു നിറയ്ക്കുന്നതിനിടയില്‍ തീപിടിച്ചാണ് അപകടമുണ്ടായത്. ശരീരത്തിന്റെ 40 ശതമാനത്തിലേറെ പൊള്ളലേറ്റ രജീഷിനെ ശബരിമലയില്‍ നിന്ന് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യുണിറ്റിലെ ഐ.സി.യു വില്‍ പ്രവേശിപ്പിച്ചിരുന്ന രജീഷ് ഇന്ന് രാവിലെ 9.30 നാണ് മരിച്ചത്. തോന്നയ്ക്കാട് ആറ്റുവട്‌ശേരി ജയകുമാര്‍ (47) കഴിഞ്ഞ ആറാം തിയ്യതി മരണപ്പെട്ടിരുന്നു.