kerala

ശബരിമല സ്വര്‍ണവിവാദം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍

By webdesk17

October 16, 2025

ശബരിമല സ്വര്‍ണവിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍. കസ്റ്റഡി വിവരം വീട്ടുകാരെ അറിയിച്ചു. തിരുവനന്തപുരം ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ ഉടന്‍ ഈഞ്ചക്കലിലെ ഓഫീസിലെത്തും. ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇന്ന് രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സംഘം വ്യക്തമാക്കിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് രാവിലെ തിരുവനന്തപുരം കല്ലറയിലെ വീട്ടില്‍ നിന്നും എസ്‌ഐടി സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ 5 ദിവസങ്ങളിലായി സന്നിധാനതടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച തെളിവുകളടക്കം മുന്നില്‍വെച്ചുകൊണ്ടാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. സ്വര്‍ണപ്പാളി കൊണ്ടുപോയ 39 ദിവസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോറ്റിയില്‍നിന്നും എസ്‌ഐടി സംഘം ചോദിച്ചറിയുന്നത്.