kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയുടെ ജാമ്യഹരജി മാറ്റിവെച്ചു, മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു

By webdesk17

February 03, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യഹരജി വാദം കേള്‍ക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 9-ലേക്ക് മാറ്റി. കട്ടിളപ്പാളി കേസ്, ദ്വാരപാലക വിഗ്രഹ കേസ് എന്നിവയിലാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്. ഇവ രണ്ടിലും ഒരുമിച്ചാകും വാദം കേള്‍ക്കുക. കേസില്‍ എസ്‌ഐടി തങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

കേസിലെ മറ്റൊരു പ്രതിയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇഡി നടത്തുന്ന ആദ്യത്തെ ചോദ്യം ചെയ്യലാണ്.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിച്ചു വരുന്നത്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ മുരാരി ബാബുവിനെ സമന്‍സ് നല്‍കി വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജിയില്‍ കോടതി നാളെ വിധി പറയും.