kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

By webdesk17

October 25, 2025

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്ളാറ്റില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് സൂചന. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന തുരുന്നു. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്ളാറ്റില്‍ എത്തിയത്. പോറ്റിയുമായി എസ്ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പ് ആരംഭിച്ചു.

വേര്‍തിരിച്ച് സ്വര്‍ണം തട്ടാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍ വെച്ചാണ്. പോറ്റിക്ക് ബംഗളൂരുവില്‍ ലഭിച്ച സഹായങ്ങളും എസ്ഐടി അന്വേഷിക്കും. ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും.

സ്വര്‍ണപ്പാളിയില്‍ നിന്ന് പോറ്റി വേര്‍തിരിച്ചെടുത്ത സ്വര്‍ണം എവിടെ എന്നായിരുന്നു സംശയം. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനിലേക്ക് അന്വേഷണസംഘം എത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ഒരാഴ്ച്ച മുമ്പ് എസ്ഐടി ഗോവര്‍ധന്റെ മൊഴിയെടുത്തിരുന്നു.