kerala

ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന സമ്മതിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റി

By webdesk17

October 18, 2025

ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചന സമ്മതിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. പൊലീസിനൊപ്പം റവന്യു വകുപ്പും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പരിശോധന നടത്തുന്നു. ഭൂമി ഇടപാടുകളുടെ രേഖകളാണ് റവന്യു വകുപ്പ് പരിശോധിക്കുന്നത്. ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖകള്‍ പിടിച്ചെടുത്തെന്നും സൂചന.

അതേസമയം താന്‍ ചെറിയ കണ്ണി മാത്രമാണെന്നും ഗൂഢാലോചന നടന്നത് ബംഗളൂരുവിലാണെന്നും പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നേരത്തെയും എസ്‌ഐടി പരിശോധനക്കെത്തിയിരുന്നു. കാരേറ്റുള്ള കുടുംബവീട്ടിലാണ് പരിശോധന. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ പോറ്റിയെ ഇന്നലെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷം ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന.

കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഗൂഢാലോചനയും രേഖകള്‍ തയാറാക്കലുമുള്‍പ്പെടെ ഈ വീട്ടില്‍ വച്ച് നടത്തിയെന്നാണ് സൂചന. അതേസമയം ബംഗളൂരുവില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും താനും സുഹൃത്ത് കല്‍പേഷുമടക്കം അഞ്ച് പേരുണ്ടായിരുന്നെന്നും പോറ്റി മൊഴി നല്‍കിയിരുന്നു.