kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

By webdesk18

October 16, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം. പോറ്റിയെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ചെന്നൈയിലും ഹൈദരാബാദിലും എത്തി സംഘം വിവരം ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് വിവരം.