Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

Published

on

ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.
ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്‍ വാസു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

Published

on

കോഴിക്കോട് : ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്രമീകരണം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പുനക്രമീകരിക്കണം.

ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് പുനഃരാംഭിക്കുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Continue Reading

kerala

‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് ‌കേന്ദ്രമന്ത്രി

Published

on

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ ഡി എയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായിയും എല്‍ഡിഎഫും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കണം എന്നും അങ്ങനെ വന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നേതാക്കള്‍ എന്‍ഡിഎയില്‍ ചേരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ റിപ്പബ്ലിക് പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും- അദ്ദേഹം പറഞ്ഞു.
Continue Reading

kerala

കാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാല താത്കാലിക വി.സിയാണ് പി. രവീന്ദ്രൻ. നാല് വർഷത്തേക്കാണ് നിയമനം. ഇതോടെ സംസ്ഥാനത്തെ നാല് സർവകലാശാലകൾക്ക് സ്ഥിര വൈസ് ചാൻസലർമാരായി.

Continue Reading

Trending