കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയില്‍ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. ഹര്‍ജി പരിഗണിച്ച ഉടന്‍ തന്നെ ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞത്, ഇത് പെട്ടെന്ന് തീരുമാനമെടുക്കാന്‍ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്, വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നാണ്.
അതിന് ശേഷം ഫയലില്‍ സ്വീകരിച്ചു കൊണ്ട് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളില്‍ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.