kerala

കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

By webdesk11

January 09, 2023

പത്തനംതിട്ട ആഴുതക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി അഭിലാഷ് (38)ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തീര്‍ത്ഥാടകന്‍ കണ്ണന്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി.

കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ശബരിമല കാനന പാതയില്‍ അഴുതയാറ്റിലെ കടവിലാണ് കുളിക്കാന്‍ ഇറങ്ങിയത്. നാല് കുട്ടികളടക്കം ഒന്‍പതംഗ സംഘമാണ് ഇവിടെ എത്തിയിരുന്നത്. ഇരുവരെയും കാണാതായതോടെ അന്വേഷിച്ചു പോയവരാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.