kerala

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

By webdesk18

January 01, 2026

തൊടുപുഴ: ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. തൃശൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയില്‍നിന്ന് അഗ്‌നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.