തിരുവല്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
തിരുവല്ല കണമല അട്ടിവളവിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 33 യാത്രക്കാരാണുണ്ടായിരുന്നത്. ആശുപത്രികളിലുള്ള ചിലരുടെ പരിക്ക് ഗുരുതരമാണ്.