kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

By Test User

November 19, 2022

പത്തനംതിട്ട: ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റി. 40 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹത്തിന്റെ ഉള്ളില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ച ശേഷം ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ മൂന്ന് പേര്‍ വാഹനത്തിന്റെ അടിയില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയച്ചു. അപകടം സംഭവിച്ചത് മൊബൈല്‍ നെറ്റ് വര്‍ക്ക് കുറഞ്ഞ പ്രദേശത്തായതിനാല്‍ വിവരമറിയാന്‍ വൈകിയിട്ടുണ്ട്.