kerala

ശബരിമലയിലെ പൊന്നമ്പലമേട്ടിൽ അനധികൃത പൂജ ; തമിഴ്നാട് സ്വദേശിക്കെതിരെ കേസ്

By webdesk15

May 16, 2023

ശബരിമലയുടെ ഭാഗമായ അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ വനം വകുപ്പ് കേസെടുത്തു.തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ് കേസ്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.