kerala

കണ്ണൂരില്‍ ബൈക്കും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

By Test User

December 12, 2022

കണ്ണൂര്‍ തളിപറമ്പില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് നാലാം വര്‍ഷ വിദ്യാര്‍ഥി മിഫ്‌സലു റഹ്മാനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തളിപറമ്പ് ഏഴാം മൈലില്‍ വെച്ചായിരുന്നു അപകടം.

കോഴിക്കോട് നടക്കുന്ന സര്‍വകലാശാല ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം. പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്.