Video Stories
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പത്തു വര്‍ഷം: പുരോഗതിയില്ലാതെ മുസ്ലിം സാമൂഹ്യസ്ഥിതി
ന്യൂഡല്‍ഹി: മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തുവര്‍ഷം തികഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നുമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. വിദ്യാഭ്യാസ-സിവില്‍ സര്‍വീസ് മേഖലയിലെ മുസ്്ലിം പ്രാതിനിധ്യം ഇപ്പോഴും എസ്.സി-എസ്.ടി വിഭാഗങ്ങളേക്കാള്‍ കുറവാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ്, 2006 നവംബര്‍ 30നാണ് മുസ്്ലിം സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കവസ്ഥയെ കുറിച്ച് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2001ലെ റിപ്പോര്‍ട്ടില്‍, സെന്‍സസ് ഉദ്ധരിച്ച് നല്കിയ കണക്ക് രാജ്യത്തെ മുസ്്ലിംകള്‍ 13.81 കോടിയായിരുന്നു (മൊത്തം 102 കോടി). 2011ല്‍ ഇത് 17.22 കോടിയായി (മൊത്തം 121.08 കോടി). കണക്കുപ്രകാരം നേരിയ വര്‍ധനവു മാത്രമാണ് മുസ്ലിം ജനസംഖ്യയില്‍ ഇക്കാലയളവില്‍ ഉണ്ടായത്. വിദ്യാഭ്യാസ മേഖലയില്‍ 2001ല്‍ 59.1 ശതമാനമായിരുന്നു മുസ്്ലിം സാക്ഷരത. ഒരു ദശാബ്ദത്തിന് ശേഷം അത് 68.5 ശതമാനമായി. ബിരുദധാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയുണ്ടായി. 2001ല്‍ മുസ്്ലിം ബിരുദധാരികള്‍ 23.9 ലക്ഷമായിരുന്നെങ്കില്‍ 2011ല്‍ അത് 47.52 ലക്ഷമായി. മുസ്ലിം സ്ത്രീകളിടെ തൊഴില്‍ പ്രാതിനിധ്യത്തില്‍ നാമമാത്ര വര്‍ധനമാത്രമാണ് രേഖപ്പെടുത്തിയത്. 2001ല്‍ 47.5 ശതമാനം. 2011ലെത്തുമ്പോള്‍ അത് 49.5 ശതമാനമായി.
അതേസമയം, രാജ്യത്തെ പൊലീസ് സേനയിലെ മുസ്്ലിം പ്രാതിനിധ്യം 7.63 ശതമാനത്തില്‍ നിന്ന് 6.27 ആയി കുറഞ്ഞു. (2013ലെ കണക്ക്). മതാടിസ്ഥാനത്തിലുള്ള പൊലീസിന്റെ കണക്കുകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. ഐഎഎസ്, ഐപിഎസ് തലത്തിലാണ് മുസ്്ലിം പ്രാതിനിധ്യം ഏറ്റവും കുറവ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഐഎഎസ് പ്രതിനിധ്യം മൂന്ന് ശതമാനവും ഐപിഎസ് നാല് ശതമാനവും ആയിരുന്നു. 2016ലെ ആഭ്യന്തര മന്ത്രാലയത്തിലെ കണക്ക് അനുസരിച്ച് ഐഎസ് തലത്തില്‍ ഇത് 3.32 ആണ്. ഐപിഎസില്‍ 3.19 ശതമാനവും. സംസ്ഥാന സര്‍വീസില്‍നിന്ന് പ്രമോഷന് ലഭിച്ച് ഐപിഎസ് ലഭിച്ചവരുടെ എണ്ണം സച്ചാര്‍ റിപ്പോര്‍ട്ടില്‍ 7.63 ശതമാനം ഉണ്ടായിരുന്നത് 2016ല്‍ 3.82 ശതമാനമായി കുറഞ്ഞു.
മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാറാണ് കമ്മറ്റിയെ നിയോഗിച്ചത്. രണ്ടുവര്‍ഷത്തെ പഠന ശേഷമാണ് 403 പേജുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് സച്ചാര്‍ സമര്‍പ്പിച്ചത്. മുസ്ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ ആഴം ബോധ്യപ്പെടുത്തിയതിനൊപ്പം അടിയന്തരമായി ഇടപെടേണ്ട മേഖലകളും പരിഹാരങ്ങളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാക്കാവസ്ഥയില്‍ പട്ടിജാതി/പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ പിന്നിലാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ സ്ഥിതി എന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

