Connect with us

kerala

‘സച്ചിന്‍ദേവ് എംഎല്‍എ ബസിനുള്ളില്‍ കയറി; കണ്ടക്ടർ വിളിച്ചിരുന്നു’: സ്ഥിരീകരിച്ച് എ.എ. റഹീം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്.

Published

on

മേയര്‍ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടര്‍ തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.

ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞെന്നും മേയര്‍ ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറയുന്നത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ശക്തമായ ദുരൂഹത നിലനില്‍ക്കുകയാണ്. മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്‍ടിസിഡ്രൈവര്‍ യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്.

ഡ്രൈവറെ പോലീസില്‍ ഏല്‍പ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയോട് ഡിസിപി റിപ്പോര്‍ട്ട് തേടി. യദുവിന്റെ ആദ്യ പരാതിയില്‍ കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു

Published

on

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

കോളേജില്‍ നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചതെന്ന് അതുല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

Continue Reading

kerala

മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാനുള്ള നീക്കവുമായി പൊലീസ്

Published

on

തിരുവന്തപുരം: നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാനുള്ള നീക്കവുമായി പൊലീസ്.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്.അതേസമയം കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസിലും ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്. കേസില്‍ ഡ്രൈവര്‍ എല്‍എച്ച് യദു,കണ്ടക്ടര്‍ സുബിന്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

crime

കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റില്‍

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി.

Published

on

സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ 3 പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

സൊസൈറ്റി സെക്രട്ടറി രതീശന്‍ നടത്തിയ ബാങ്ക് ഇടപാട് പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും, മാനന്തവാടിയില്‍ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Continue Reading

Trending