kerala

മകന്റെ വിയോഗത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

By webdesk18

January 23, 2025

തിരുവനന്തപുരം: മകന്റെ വിയോഗത്തില്‍ മനംനൊന്ത് ദമ്പതികള്‍ അരുവിപ്പുറത്തു നെയ്യാറില്‍ ചാടി ജീവനൊടുക്കി. മുട്ടട സ്വദേശികളായ സ്‌നേഹദേവും ശ്രീകലയുമാണു മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന്‍ മരിച്ചത്. ഇന്നു രാവിലെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജൂസ് ബോട്ടിലും കണ്ടെത്തി. കാറില്‍ നിന്നും നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുടര്‍ന്നു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.