News

സാദിഖലി ശിഹാബ് തങ്ങള്‍ സൗഹൃദ സംഗമം: മംഗളൂരു എഐകെഎംസിസി കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു

By Akhila

April 30, 2026

മംഗളൂരു: മംഗളൂരു എഐകെഎംസിസിയുടെ പ്രഥമ പ്രവര്‍ത്തന സമിതി യോഗം വൈവിധ്യമാര്‍ന്ന സാമൂഹിക-സാംസ്‌കാരിക പദ്ധതികള്‍ക്ക് രൂപം നല്‍കി. ഗാന്ധി ജയന്തി ആഘോഷിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖ നേതാക്കളെ അണിനിരത്തി ‘സാദിഖലി ശിഹാബ് തങ്ങള്‍ സൗഹൃദ സംഗമം’ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സമിതി വിഭാവനം ചെയ്യുന്നത്. മംഗളൂരു നഗരത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസും, വിദ്യാര്‍ത്ഥിനികള്‍ക്കായി മികച്ച ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും. കൂടാതെ, ചന്ദ്രിക പത്രവുമായി സഹകരിച്ച് വിപുലമായ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമും സംഘടിപ്പിക്കും.

എഐകെഎംസിസി ദേശീയ അംഗം അഫ്ഹാന്‍ തങ്ങള്‍ പ്രവര്‍ത്തന സമിതി യോഗം ഉദ്ഘാടനം ചെയ്തു. മംഗളൂരു പ്രസിഡന്റ് വി.കെ.പി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഷാഫി, Parakat, മുജീബ് തളങ്കര, റിസ്വാന്‍ അബ്ദുല്‍ ഖാദര്‍ ,Iqbal,Kashafഎന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് സ്വാഗതവും ലിയാക്കത്ത് അലി നന്ദിയും പറഞ്ഞു.