india

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

By webdesk11

July 28, 2023

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക ക്ഷണപ്രകാരം ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയത് പ്രതിപക്ഷ മഹാ സഖ്യത്തിന് പ്രതീക്ഷകള്‍ സമ്മാനിച്ച വിജയമാണെന്ന് തങ്ങള്‍ പറഞ്ഞു.

ഈ വിജയത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചത് സിദ്ധരാമയ്യയാണ്. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പിന്തുണ സാദിഖലി തങ്ങള്‍ അറിയിക്കുകയും ചെയ്തു.