kerala

സാദിഖലി തങ്ങളുടെ പേരില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

By webdesk13

April 22, 2024

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ കേസ്. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് ആണ് കേസെടുത്തത്.

മതസ്പര്‍ധ വളര്‍ത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരായ സൈബറാക്രമണത്തില്‍ ഷാഫി പറമ്പിലിനെ സാദിഖലി തങ്ങള്‍ തള്ളിപ്പറയുന്ന രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സി.പി.എം ആണ് പിന്നിലെന്ന് യു.ഡി.എഫ് ആരോപിച്ചു.