Culture

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍രെ ചെയര്‍മാനായി സഈദ് അഖതര്‍ മിര്‍സയെ നിയമിച്ചു

By Chandrika Web

February 23, 2023

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍രെ ചെയര്‍മാനായി സഈദ് അഖതര്‍ മിര്‍സയെ നിയമിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. സന്തോഷപൂര്‍വം സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. ജാതിവിവേചനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ ശങ്കര്‍മോഹനെതിരെ പരാതിയുന്നയിച്ചിരുന്നു. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അടൂരും രാജിവെച്ചത്. ഹിന്ദിയിലെ സിനിമാസംവിധായകനും തിരക്കഥാകൃത്തുമാണ് 80 കാരനായ മിര്‍സ. സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടെന്നും ജീവനക്കാരും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും മിര്‍സ അറിയിച്ചു. ഭാര്യ ജെന്നിഫര്‍. സഫ്ദര്‍, സഹീര്‍ മക്കളാണ്. മുംബൈയിലാണ് താമസം.