കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും കെകെഎംഎ രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി. കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ പത്‌നി സൗദ ഫെബ്രുവരി 24ന് കുവൈത്ത് അധാന്‍ ആശുപത്രിയില്‍ നിര്യാതയായിരുന്നു.

നേരത്തെ കെഎംസിസി, ചന്ദ്രിക റീഡേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകനായിരുന്നു.