film

അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍

By webdesk17

August 12, 2025

സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍. ജന.സെക്രട്ടറി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെയാണ് ഈ ആരോപണങ്ങള്‍. അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തിയെന്നാണ് പരാതി. ഈ വിഷയത്തില്‍ നിയമോപദേശത്തെ തുടര്‍ന്ന് സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയെന്നും ചേംബര്‍ അറിയിച്ചു. നിര്‍മാതാവ് മനോജ് റാംസിംഗ് ആണ് പരാതിക്കാരന്‍.

കഴിഞ്ഞ ദിവസമാണ് സജി നന്ത്യാട്ട് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാന്‍ വ്യാജ പരാതി നല്‍കിയെന്ന് സജി ആരോപിച്ചിരുന്നു. സാന്ദ്ര തോമസിനെ താന്‍ പിന്തുണച്ചത് പലരുടെയും എതിര്‍പ്പിന് കാരണമായെന്നും തനിക്കെതിരെ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇരിക്കെയാണ് സജി നന്ത്യാട്ടിന്റെ രാജി.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ പത്രിക നേരത്തെ തള്ളിയിരുന്നു. ട്രഷറര്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്.