kerala

വസതി ഒഴിയില്ല; 85000 രൂപ വാടക ശരിവെച്ച് മന്ത്രി സജി ചെറിയാന്‍

By Chandrika Web

February 15, 2023

പ്രതിമാസം 85000 രൂപ വാടകക്കുള്ള മന്ത്രിമന്ദിരം ഒഴിയുന്ന പ്രശ്‌നമില്ലെന്നും മുമ്പും 2016മുതല്‍ മന്ത്രിമാര്‍ ഇതില്‍ താമസിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന്റെ പക്കല്‍ ഇത്രയും സൗകര്യങ്ങളുള്ള വീടുകളില്ലാത്തതിനാലാണ് വാടക കൂടുതല്‍ നല്‍കി മന്ത്രിവസതിയെടുത്തത്. ഇതില്‍ പി.എ മാര്‍ക്കും ഗണ്‍മാന്‍മാര്‍ക്കും സൗകര്യം ഉണ്ടെന്നും മന്ത്രി ആരോപണങ്ങള്‍ക്ക് മറുപടിയായി വിശദമാക്കി. ഭരണഘടനയെ കുന്തോം കുടച്ചക്രോം എന്ന ്പറഞ്ഞ് അധിക്ഷേപിച്ചതിന് കോടതി വിധിയെതുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടിവന്ന സജിയെ കഴിഞ്ഞമാസമാണ ്പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ ്‌വന്‍തുക കൊടുത്ത് സാമ്പത്തികപ്രതിസന്ധിക്കിടയിലും മന്ത്രിക്കായി വാടകവീടെടുത്തത്.