സിനിമാമേഖലയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചയമുള്ളവരും അപരിചിതരുമായ നിരവധി പുരുഷന്‍മാരുടെ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായിട്ടുണ്ട്. ലൈംഗികാതിക്രമം ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ മന:പൂര്‍വം നടക്കുന്ന ഒന്നാണെന്നും ഇതിനെതിരെ മിണ്ടാതിരിക്കരുതെന്നും സജിത മഠത്തില്‍ പറഞ്ഞു. നടി പാര്‍വ്വതിയും സിനിമാമേഖലയില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

തങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ‘മീ ടു’ഹാഷ് ടാഗിനൊപ്പം നിരവധി പേരാണ് അണിചേര്‍ന്നിരിക്കുന്നത്.