Culture

നടന്മാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സജിത മഠത്തില്‍; ‘ഭൂരിഭാഗം പേരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍’

By chandrika

January 13, 2018

മലയാള സിനിമാ ലോകത്തെ നടന്മാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന്് സജിത മഠത്തില്‍ പറഞ്ഞു.\

അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അവര്‍ പറഞ്ഞു. നടന്മാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീട് സിനിമാലോകത്ത് കാണാറില്ല. നടിമാര്‍ക്ക് അഹങ്കാരമാണെന്നും വേതനം കൂടുതലാണെന്നുമൊക്കെയാണ് പിന്നീടുള്ള പ്രചാരണം.

സെന്റ് പീറ്റേഴ്‌സ് കോളജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവെയാണ് സജിത നടന്മാര്‍ക്കെതിരെ ആഞ്ഞടിച്ചത്. സ്ത്രീ വിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്നവരുടെ സംഘടനയാണ് ഫെഫ്ക. അവിടെ സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു.