More

‘ഭയത്തെ അതിജീവിച്ച് അവള്‍ മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയത്’: സജിത മഠത്തില്‍

By chandrika

September 16, 2017

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും നടിയും വിമന്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍.

ഭയത്തെ അതിജീവിച്ച് അവള്‍ മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് സജിത മഠത്തില്‍ പറഞ്ഞു.

ഭയം വിതച്ചും അതിക്രമം നടത്തികൊണ്ടിരിക്കുന്ന ഒരുകൂട്ടം ആളുകള്‍ ആളുകള്‍ നടിയുടെ തിരിച്ചുവരവില്‍ അസ്വസ്ഥരാണെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിത ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയേകിയത്. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് ഉള്‍പ്പെടെ പ്രമുഖര്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് സജിത തന്റെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഈ വിഷയത്തില്‍ സജിത ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു.

സജിത മഠത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഭയം വിതയ്ക്കാനും കൊയ്യാനും നോക്കുന്നത് ആരാണ്? ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തക പരാതി കൊടുത്തതിനു ശേഷം ഉണ്ടായ സാഹചര്യങ്ങളിൽ ചിലരെ ചൊടിപ്പിക്കുന്നതെന്താവും?

ഭയത്തെ അതിജീവിക്കാൻ അവൾക്ക് കഴിഞ്ഞു എന്നതാണു് അവളെയും ഈ സാഹചര്യങ്ങളെയും സവിശേഷമാക്കുന്നത്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എല്ലാ കാലത്തും ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും ഈ ഭയത്തെ ഉപയോഗപ്പെടുത്തിയാണ്.

പണവും അധികാരവും പദവിയും മറ്റു മേൽകോയ്മകളും ഉപയോഗിച്ച് ഭയപ്പെടുത്തി സ്ത്രീകളെ ചൊൽപ്പടിക്കു നിർത്താം എന്ന ധാരണ സമൂഹത്തിൽ പൊതുവെ ഉണ്ട്. ഇതെല്ലം കണ്ട് നിശബ്ദമായി ഇതിന് കൂട്ട് നില്ക്കുന്ന മറ്റൊരു വിഭാഗം മറയത്തും ഉണ്ട്.