തിരുവനന്തപുരം: റിലീസ് ചെയ്ത് നാലു ദിവസം മാത്രം പിന്നിട്ട നിവിന്‍പോളി ചിത്രം സഖാവും ഇന്റര്‍നെറ്റില്‍. തിങ്കളാഴ്ച മുതലാണ് സിനിമ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ ആരംഭിച്ചത്. ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയതായി നിര്‍മാതാവ് ബി.രാകേഷ് അറിയിച്ചു.

sakhavu-review-2-jpg-image-784-410

പരാതിക്ക് പിന്നാലെ ഒരു സൈറ്റില്‍ നിന്നും ചിത്രം പിന്‍വലിച്ചിട്ടുണ്ട്. സിനിമ ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങുമെന്നാണ് വിവരം. ഡൗണ്‍ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ ആന്റി പൈറസി സെല്‍ ശേഖരിക്കുന്നുണ്ട്. മമ്മുട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളും സമാന രീതിയില്‍ സൈറ്റിലെത്തിയിരുന്നു.