crime

രണ്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

By webdesk13

April 03, 2023

രണ്ടുകിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി കളമശ്ശേരി പൊലീസിന്റെ പിടിയില്‍. പശ്ചിമബംഗാള്‍ ഹൗറ സ്വദേശിയായ ഇമ്രാനാണ് (27) അറസ്റ്റിലായത്.

കളമശ്ശേരി എച്ച്.എം.ടി ജംങ്ഷനില്‍ മെഡിക്കല്‍ കോളേജ് റോഡിന്റെ ഭാഗത്തുവെച്ച് പ്രതിയെ 2080 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.