ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അമിത് മണ്ടല്‍ (27) നെ അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അബ്ദുള്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ബിജു. എന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ വി, ദീപു ജി, രംജിത്ത്, നന്ദഗോപാല്‍ ജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സവിതാരാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
തൃശ്ശൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ എക്സൈസ് നര്‍കോട്ടിക്‌സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്, മുന്‍ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കല്‍ സ്വദേശി നിഖില്‍ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയ് ജോസഫ്, ഐ.ബി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ വി.എം. ജബ്ബാര്‍, എം.ആര്‍. നെല്‍സന്‍, കെ.എന്‍. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ കെ.കെ. വത്സന്‍, ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) വി.എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ അഫ്‌സല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിവ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി മുഞ്ഞേലിയില്‍ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യുവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി പി.പി, അനില്‍കുമാര്‍ കെ.എം, ജെയ്‌സന്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.