കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ രസകരമായ കുറിപ്പുമായി നടന്‍ സലീംകുമാര്‍. ‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും. എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്.’ -എന്നാണ് സലീംകുമാര്‍ ഫേസ്ബുക്കില്‍ ഭാര്യയെക്കുറിച്ച് പങ്കുവെച്ചത്. 24-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരവും കുടുംബവും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ
ഇവിടെ പിടിച്ചു നിര്‍ത്തിയതും
ഇവരുടെ
മറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങള്‍ ഒന്നുമില്ല..
എല്ലാവരുടെയും
പ്രാത്ഥനകള്‍ ഉണ്ടാകും
എന്ന
വിശ്വാസത്തോടെ
നിങ്ങളുടെ
സ്വന്തം
സലിംകുമാര്‍

" കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും " എന്ന ഈ…

Posted by Salim Kumar on Sunday, September 13, 2020