india
കരിപ്പൂരില്‍ നിന്ന് ഷാര്‍ജ, ദുബായ്, ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തലാക്കരുത്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി
ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സര്‍വീസുകളും ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര സര്‍വീസും നിര്‍ത്തിവെക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം ഉടന്‍ പുന:പരിശോധിക്കണമെന്ന് കാലിക്കറ്റ് വിമാനത്താവള ഉപദേശക സമിതി ചെയര്മാന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി.
സര്‍വീസുകള്‍ പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്കും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിനും എയര്‍ ഇന്ത്യ സി.ഇ.ഒ ക്യാംബല് വില്‍സണും അടിയന്തിര ഇമെയില്‍ സന്ദേശമയച്ചു. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വിശിഷ്യാ പ്രവാസികളെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ഈ തീരുമാനം മറ്റു വിമാന സര്‍വ്വീസുകള്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള അഹ 937ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 938 ഉം കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്കുള്ള അഹ 997 ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 998 ഉം ഡല്‍ഹിയിലേക്കും അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുമുള്ള അഹ 425 ഉം നിര്‍ത്തിവെക്കാനുള്ള തീരുമാനം കേരളീയരായ യാത്രക്കാരെയും വിശേഷിച്ച് അവരിലെ പ്രവാസികളെയും വലിയ കഷ്ടത്തിലാഴ്ത്തുന്നതാണെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വ്വീസുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്‍ വന്‍കരയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിലേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് വഴിതുറക്കുന്ന പ്രധാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.
1992 മുതല്‍ മുപ്പത് വര്‍ഷക്കാലം തുടര്‍ച്ചയായും വിജയകരമായും നടന്ന ഏറ്റവും പഴക്കമുള്ള പ്രമുഖ സര്‍വ്വീസാണ് ഷാര്‍ജയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ളത്. ഈ വിമാനങ്ങളത്രയും ഏറെക്കുറെ നിറയെ യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തുന്നത്. വന്‍തോതിലുള്ള ചരക്ക് സഞ്ചാരവും ഈ സര്‍വ്വീസുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. അതിനും പുറമെ യു.എ.യിലേക്കുള്ള പ്രവാസി യാത്രക്കാര്‍ ആശ്രയിക്കുന്ന മുഖ്യ റൂട്ടുകളാണിത്.
ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.
india
പ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.
പ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ എസ്ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 9,10 തീയതികളില്‍ ലോക്സഭയില്‍ ചര്‍ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്‍ജുന്റാം മേഘ്വാള് 2 ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെ സഭയില്‍ മറുപടി നല്‍കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.
കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില് കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ‘വന്ദേ മാതര’ത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് പ്രത്യേക ചര്‍ച്ചയുമുണ്ടാകും.
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; മഴ തുടരും, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും.
ശ്രീലങ്കയില്‍ നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി.തമിഴ്നാടിന്റെ വടക്കന്‍ തീരത്തേയ്ക്ക് സഞ്ചരിയ്ക്കുന്ന ഡിറ്റ് വാ, ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ന്യൂനമര്‍ദമായി മാറിയത്. 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. തമിഴ്നാടിന്റെ തീരദേശ മേഖലകളില്‍ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍,കാഞ്ചീപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അതേസമയം, ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോര്പറേഷന് ജീവനക്കാര്‍ പമ്പ് ചെയ്ത് ഒഴിവാക്കി. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
india
വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന് ആത്മഹത്യ ചെയ്തു
വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന് ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala8 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

