india

പാർലിമെന്റിൽ ഇബ്നു ഖൽദൂനെ ഉദ്ധരിച്ച് സമദാനി

By webdesk14

February 11, 2026

ജനങ്ങളെ പിഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും രാഷ്ട്രീയ സ്ഥാപനങ്ങൾക്കുമെതിരെ നൊബേൽ സമ്മാന ജേതാക്കളായ ഡാരൻ അജമോലുവും ജെയിംസ് റോബിൻസണും നൽകിയ താക്കീത് സർക്കാർ ഓർക്കണം. യഥാർത്ഥത്തിൽ സാമൂഹ്യശാസ്ത്രത്തിൻ്റെപിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത തത്ത്വചിന്തകൻ ഇബ്നു ഖൽദൂൻ നൂറ്റാണ്ടുകൾക്കു മുമ്പ് നടത്തിയ നിരീക്ഷണമാണ് അവരുടെ മുന്നറിയിപ്പിൽ മുഴങ്ങിക്കേട്ടത്. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങൾ നാഗരികതയുടെ തകർച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നാണ് ഇബ്നു ഖൽദൂൻ പ്രസ്താവിക്കുകയുണ്ടായത്.

രാജ്യത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും അതിന്റെ ഫെഡറൽ സംസ്ഥാനങ്ങളെയും ജനങ്ങളെത്തന്നെയും പിഴിഞ്ഞുകൊണ്ടല്ല രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും മനുഷ്യനെന്ന നിലയിലുള്ള മാന്യതയുടെ അടിസ്ഥാനത്തിലാണ്. അതാകട്ടെ മതവിശ്വാസത്തിനും സംസ്ഥാനത്തിനും ബാങ്ക് ബാലൻസിനുമെല്ലാം അതീതമായിരിക്കുകയും വേണം.