kerala

‘സമസ്തയുടെ ശതാബ്ദി മാനവികതയുടെ വിജയം’ -ഡി.കെ ശിവകുമാര്‍

By Akhila

February 09, 2026

കുണിയ: സമസ്തയെ പോലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് മാനവികതയുടെയും മനുഷ്യത്വത്തിന്റെയും വിജയമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. എല്ലാ പരിപാടികളും നിര്‍ത്തിവെച്ച് സമസ്തയുടെ സമ്മേളനത്തിനെത്തണമെന്ന എന്റെ നേതാവ് കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാനിവിടെയെത്തിയത്.

ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഇത്രയും അച്ചടക്കമുള്ള ഒരു ജന സഞ്ചയത്തെത്തില്‍ തനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ സമസ്ത ഒരു സമുദായത്തിന് മാത്രമല്ല, സമൂഹത്തിനൊന്നൊക്കെ സേവനം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ എത്ര ശ്രമകരമാണെന്ന് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് നല്ല ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ നമസ്തയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.