india

‘സാമ്പാറിന് രുചിയില്ല, എരിവ് കൂടി’: വഴക്കുപറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു

By webdesk14

October 20, 2023

സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞ പിതാവിനെ മകന്‍ കൊലപ്പെടുത്തി. കര്‍ണാടക വിരാജ്‌പേട്ടയിലെ നംഗല ഗ്രാമത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകന്‍ ദര്‍ശന്‍ തമ്മയ്യയെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ നേരത്തെ മരിച്ച ചിട്ടിയപ്പ മക്കള്‍ക്കൊപ്പമായിരുന്നു താമസം. മൂത്ത മകന്റെ ഭാര്യയാണ് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ മൂത്തമകനും മരുമകളും അടുത്തിടെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി പോയി. കുറച്ച് ദിവസമായി ഇവര്‍ ബന്ധു വീടുകളിലായിരുന്നു.