News
തുടര്‍ച്ചയായ നൂറു ദിവസം ഒരേ വസ്ത്രം ധരിച്ച് 52കാരി; സോഷ്യല്‍ മീഡിയയില്‍ താരം
യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെ ആണ് ഒരേ വസ്ത്രം നൂറു ദിവസം ധരിച്ചത്
ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ ഒരു വസ്ത്രം നൂറു ദിവസം ധരിച്ച് യുവതി. യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെ ആണ് ഒരേ വസ്ത്രം നൂറു ദിവസം ധരിച്ചത്. പ്രമുഖ വസ്ത്ര ബ്രാന്റായ ‘വൂള്‍’ നടത്തിയ ഡ്രസ് ചലഞ്ചിന്റെ ഭാഗമായാണ് സാറ തുടര്‍ച്ചയായി നൂറ് ദിവസം ഒരേ വസ്ത്രം തന്നെ ധരിച്ചത്.
കമ്പിളിയില്‍ നിന്ന് നിര്‍മ്മിച്ച കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാറ ഈ നൂറ് ദിവസവും ധരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16നാണ് 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തത്.
ഓരോ ദിവസത്തെയും ചിത്രങ്ങള്‍ സാറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഡിസംബര്‍ 26നാണ് നൂറാം ദിവസം പൂര്‍ത്തിയായത്. ഈ ചലഞ്ചില്‍ വിജയിച്ച സാറ പുതുവര്ഷത്തേയ്ക്ക് ഇനി പുതുതായി വസ്ത്രങ്ങളൊന്നും വാങ്ങില്ല എന്നും തീരുമാനമെടുത്തു. ‘ഒരേ വസ്ത്രം തന്നെ നൂറ് ദിവസവും ധരിച്ചതിലൂടെ എന്റെ ജീവിതത്തില്‍ ഒരു മാറ്റങ്ങളും ഉണ്ടായിട്ടില്ല. പകരം, ഒരു പടി കൂടി മുന്നോട്ട് പോകാനും 2021നും 2022നും ഇടയില്‍ പുതിയ വസ്ത്രങ്ങളോ മറ്റും വാങ്ങാതിരിക്കാനും ഇത് എന്നെ പ്രചോദിപ്പിച്ചു’ – സാറ പറയുന്നു.
News
വണ്‍പ്ലസ് 15ആര് ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
kerala
കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര് ദുരിതത്തില്‍
ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.
ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര് അതില്‍ 15 പേര് മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
kerala
ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന് 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന് 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന് വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala24 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala23 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala21 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

