india

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; മൂന്ന് ജഡ്‌ജിമാർ വിയോജിച്ചതിനെ തുടർന്ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

By webdesk15

October 17, 2023

സ്വവർഗ വിവാഹങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുതയുണ്ടാവില്ല..സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി.മൂന്ന് ജഡ്‌ജിമാർ വിയോജിച്ചതിനെ തുടർന്നാണ് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളിയത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിച്ചു.