News

കര്‍ഷക സമരം രണ്ടാം വാര്‍ഷികം; രാജ്ഭവനുകളില്‍ മാര്‍ച്ച് നടത്തും

By Test User

October 25, 2022

ഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക സമരത്തിന് രണ്ടാം വാര്‍ഷികം. വാര്‍ഷികത്തോടനുബന്ധിച്ച് രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്.കെ.എം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് കിസാന്‍ നേതാക്കള്‍ അറിയിച്ചു. രാജ്ഭവന്‍ മാര്‍ച്ചിന് അന്തിമരുപം നല്‍കാനും ഗവര്‍ണര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ട മെമ്മോറാണ്ടം തയ്യാറാക്കുന്നതിനും നവംബര്‍ 14 ന് ഡല്‍ഹിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരും.