Film

അല്ലാഹുവിന്റെ വഴിയിലായി ഇഷ്ടപ്പെട്ടു, അവന്റെ വഴിയിലായി വിവാഹവും; ഈ ലോകത്തും പരലോകത്തും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കട്ടെ; വൈറലായി സന ഖാന്റെ പോസ്റ്റ്

By web desk 1

November 22, 2020

മുംബൈ: ബോളിവുഡ് താരവും മോഡലിങ്ങുമായ സന ഖാന്റെ വിവാഹ ചിത്രങ്ങളും വിവരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഗുജറാത്തിലെ സൂറത് സ്വദേശിയായ യുവപണ്ഡിതന്‍ മുഫ്തി അനസ് ആണ് വരന്‍. സൂറത്ത് കേന്ദ്രീകരിച്ച് ഒട്ടേറെ ആത്മീയ-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവനേതാവാണ് മുഫ്തി അനസ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സന അനസിനൊപ്പം പടികള്‍ ഇറങ്ങി വരുന്നതും കുടുംബാംങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതുമാണ് വീഡിയോ.

കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ ഈ വര്‍ഷം ആദ്യത്തില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുന്നതായും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

മുഫ്തി അനസുമായുള്ള വിവാഹ ശേഷം സനഖാന്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ചേര്‍ത്ത എഴുത്തും തരംഗമാവുകയാണ്. ‘അല്ലാഹുവിന്റെ വഴിയിലായി ഞങ്ങള്‍ ഇഷ്ടപ്പെട്ടു, അവന്റെ വഴിയിലായി വിവാഹവും കഴിച്ചു. ഈ ലോകത്തും പരലോകത്തും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കട്ടെ’ എന്ന പ്രാര്‍ഥനയോടെയാണ് വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്.

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ എന്റെ മതത്തില്‍ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു’, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ സന പുതിയ തീരുമാനം വിശദീകരിച്ചിരുന്നു.

ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലെല്ലാം സന ഖാന്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് ആറാം സീസണിലെ ശ്രദ്ധേയ താരവുമായിരുന്നു.

Former Biggboss Constestant Sana Khaan gets married to Mufti Anas from Gujarat, wishing them a happy married life ❤️#instantcelebrities #SanaKhan #MuftiAnas #marriage #wedding pic.twitter.com/5rw2AfeiEzhttps://t.co/7uFeESpxVJ

— Sp Shoaib khan (@SpShoaibkhan1) November 21, 2020