Culture

സര്‍ക്കാര്‍ സഹായമില്ല; സമരത്തിനൊരുങ്ങി സനല്‍കുമാറിന്റെ ഭാര്യ

By chandrika

December 07, 2018

തിരുവനന്തപുരം: നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യ വിജി സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കിണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലാണ് വിജി സമരം തുടങ്ങുന്നത്.

ജോലിയും നഷ്ടപരിഹാരവും കിട്ടുന്നത് വരെ സമരം നടത്താനാണ് വിജിയുടേയും കുടുംബത്തിന്റേയും തീരുമാനം. സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വിജി പ്രതികരിച്ചു. കേസിലെ പ്രതിയായിരുന്ന ഡി.വൈ.എസ്.പി ഹരികുമാര്‍ പിന്നീട് ജീവനൊടുക്കിയിരുന്നു.