kerala

സനാതന വിവാദം ; ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് പത്തുകോടി പോരെങ്കിൽ കൂട്ടാൻ തയ്യാറാണെന്ന് സന്യാസി

By webdesk15

September 05, 2023

സനാതനധർമ്മം സവർണ്ണ വ്യവസ്ഥയാണെന്നും അത് മലേറിയയും കൊറോണയെയും പോലെ അപകടകരമാണെന്നും അഭിപ്രായപ്പെട്ട ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ തലയ്ക്ക് പത്തുകോടി രൂപ പോരെങ്കിൽ അത് വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് അയോധ്യയിലെ സന്യാസി പരമഹംസമാചാര്യ അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തെ ഇകഴ്ത്താൻ ഒരാളെയും അനുവദിക്കില്ല .തുക പോരെങ്കിൽ എത്രവേണമെങ്കിലും നൽകാമെന്ന് അദ്ദേഹം പറഞ്ഞു .ഇന്നലെയാണ് സന്യാസി പുതിയനിയതിയുടെ തലയ്ക്ക് പത്തുകോടി രൂപ പ്രഖ്യാപിച്ചത് ഉദയനിധിയുടെ ചിത്രത്തിൽ വാളുകൊണ്ട് വെട്ടുന്ന വെട്ടുന്നതും അദ്ദേഹം സ്വയം ചിത്രീകരിച്ചു. ഇതിനെതിരെ യുപി സർക്കാരിൻറെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സന്യാസിക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഡൽഹി പോലീസ് ഉദയനിധിക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുത്തിട്ടുണ്ട്.