kerala

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

By web desk 1

October 09, 2021

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്.

നേരത്തേ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, എന്‍ഐഎ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. കേസില്‍ മാപ്പ് സാക്ഷിയായിരുന്ന സന്ദീപിന്റെ ജയില്‍ മോചനം അറസ്റ്റിലായി ഒരു വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ്.