Video Stories

“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

By webdesk18

August 05, 2025

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ? ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു. ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.