kerala

കെ.സുരേന്ദ്രന്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അപമാനിച്ചതായി ആരോപണം

By Chandrika Web

November 12, 2022

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അപമാനിച്ചതായി ആരോപണം.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനാണെന്ന വ്യക്തിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരേന്ദ്രന്‍ സിനിമയിലെ കോമഡി സീന്‍ ഇട്ട് ഫെയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. മരിച്ച പ്രശാന്ത് ആരായിരുന്നുവെന്നും അയാളുടെ അമ്മ കിടക്കയിലാണെന്നും സുരേന്ദ്രന്‍ ഓര്‍ക്കണമായിരുന്നുവെന്ന ്പറഞ്ഞാണ് സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉള്ളികെട്ട പോലെയുള്ള മനസ്സാണിതെന്ന് സ്വാമി കളിയാക്കുന്നു. സ്വാമി തന്നെയാണ് പ്രശസ്തിക്ക് വേണ്ടി ആശ്രമം കത്തിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.