kerala

ദക്ഷിണേന്ത്യ എന്ന് പറയുന്നത് വിഘടനവാദമെന്ന് സംഘസൈബറുകൾ

By webdesk13

May 13, 2023

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ട ബി.ജെ.പിയെ ദക്ഷിണേന്ത്യയിൽ നിന്ന് ജനം ആട്ടിയോടിച്ചെന്ന് പറഞ്ഞതിനെ വിമർശിച്ച് സംഘപരിവാർ . അങ്ങനെ വിശേഷിപ്പിക്കുന്നത് വിഘടനവാദമാണെന്നും ഇന്ത്യ ഒന്നാണെന്നും അവരുടെ സൈബർ ഗ്രൂപ്പായ സുദർശനം ഫെയ്സ് ബുക് പേജ് അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെതിരെ വൻ ട്രോളാണ് ഉയർന്നത്. ഹിന്ദി ഹൃദയ ഭൂമി എന്ന് പറയുന്നതും ദക്ഷിണറെയിൽവെ എന്നതും എന്തിനാണെന്നാണ മറു ചോദ്യം.ഇന്ത്യയുടെ പതാകയെ അംഗീകരിക്കാത്തവരാണോ ഇത് പറയുന്നത് എന്നും വിമർശനമുയർന്നു.