തിരുവോണദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭി ലക്ഷ്മിക്കെതിരെ സംഘ്പരിവാറിന്റെ ആക്രമണം. സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനെതിരെ വന്‍ പ്രചാരണങ്ങളാണ് നടക്കുന്നത്. മീഡിയവണ്‍ ചാനലിലാണ് സുരഭിയുടെ ഓണമെന്ന പരിപാടി സംപ്രേക്ഷണം ചെയ്തത്.
കോഴിക്കോട്ടെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. പരിപാടിയില്‍ സംസാരത്തിനിടെ നടി ബീഫ് കഴിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ഇതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്. സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അധിക്ഷേപിച്ചുകൊണ്ടാണ് നിരവധി പോസ്റ്റുകളുള്ളത്. ഓണ ദിവസത്തില്‍ ബീഫ് കഴിച്ചത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ്പരിവാറിന്റെ ആരോപണം. സുരഭിക്കു നേരെ മാത്രമല്ല, ചാനലിനെതിരേയും വിമര്‍ശനങ്ങളുണ്ട്. അടുത്ത ബലിപെരുന്നാളിന് ഏതെങ്കിലുമൊരു ചാനലില്‍ പന്നിയിറച്ചി കഴിച്ച് ഇതുപോലെയിരിക്കാന്‍ ധൈര്യമുണ്ടോയെന്നും സുരഭിയോട് സംഘ്പരിവാര്‍ ചോദിക്കുന്നു.
watch video:
Be the first to write a comment.