Connect with us

News

സഞ്ജു ടീമില്‍; രോഹിതും കോഹ്ലിയും ഇല്ല, ഇന്ത്യയ്ക്ക് ബാറ്റിങ്

ആദ്യം മത്സരത്തില്‍ അനായാസമായി ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

Published

on

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമില്‍ ഇല്ല. മലയാളി താരം സഞ്ജു സാംസങ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ആദ്യം മത്സരത്തില്‍ അനായാസമായി ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മൂന്നു മത്സരങ്ങളില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്.

kerala

ആലുവയില്‍ നിന്നും കാണാതായ സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി

ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

Published

on

ആലുവയില്‍ നിന്നും കാണാതായ സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല്‍ കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.

കാണാതായ വിദ്യാര്‍ഥികള്‍ നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

Continue Reading

GULF

ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ് 

രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്‌, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Published

on

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന്‍ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Continue Reading

Trending